21ാം‌ വാർഷികം ആഘോഷിച്ച് ഹിറ്റ് എഫ് എം റേഡിയോ

'ഹിറ്റ് ദ ജാക്ക് പോട്ട്' എന്ന പേരിൽ ഒരുമാസം നീണ്ട ഓണ്‍-എയര്‍ മത്സരമായിരുന്നു ഇവയില്‍ പ്രധാനം.
Hit FM Radio celebrates its 21st anniversary

21ാം‌ വാർഷികം ആഘോഷിച്ച് ഹിറ്റ് എഫ് എം റേഡിയോ

Updated on

ദുബായ്: യുഎഇ യിലെ പ്രമുഖ റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്എം 21ാം വാർഷികത്തിന്‍റെ ഭാഗമായി ഒരു മാസം നീണ്ടുനിന്ന ആഘോഷ പരിപാടികൾ നടത്തി. 'ഹിറ്റ് ദ ജാക്ക് പോട്ട്' എന്ന പേരിൽ ഒരുമാസം നീണ്ട ഓണ്‍-എയര്‍ മത്സരമായിരുന്നു ഇവയില്‍ പ്രധാനം. ഈ പരിപാടിയിലൂടെ ഭാഗ്യവാന്മാരായ നൂറുകണക്കിന് ശ്രോതാക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാൻ സാധിച്ചു. സ്വര്‍ണ്ണക്കട്ടികളും ഒരു വര്‍ഷത്തേക്കുള്ള ഗ്രോസറിക്കും മറ്റ് ഉത്പന്നങ്ങള്‍ക്കുമുള്ള വൗച്ചറുകളും ഉള്‍പ്പെടുന്നതായിരുന്നു സമ്മാനങ്ങള്‍.

ജൂണ്‍ മാസത്തിൽ ദുബായ് ഡിഐഎഫ്സിയിലെ കാര്‍ണിവൽ ബൈ ട്രെസിന്‍ഡിൽ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ജൂലായ് മാസത്തിൽ മര്‍ഹബ മാളിലെ ഗ്രാന്‍ഡ് ഫിനാലേയില്‍ ആഘോഷങ്ങൾ സമാപിച്ചു. ആഡ് ആന്‍ഡ് എം ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് ആന്‍ഡ് ഇവന്‍റ്‌സിന്‍റെ സഹകരണത്തോടെയായിരുന്നു വാർഷിക പരിപാടികൾ സംഘടിപ്പിച്ചത്. 2004-ല്‍ അറബ് മീഡിയ ഗ്രൂപ്പിന്‍റെ കീഴിലാണ് ഹിറ്റ് 96.7 എഫ്.എം പ്രവർത്തനം തുടങ്ങിയത്.

'കഴിഞ്ഞ 21 വര്‍ഷമായി ശ്രോതാക്കൾ പറയുന്നത് കേട്ടുകൊണ്ടിരിക്കാനും, അവരെ സ്വാധീനിക്കാനും അവരുമായി നിരന്തരം ബന്ധം സ്ഥാപിക്കാനും ഞങ്ങൾക്ക് സാധിച്ചു.കേൾവിക്കാരുടെ ശബ്ദമായി മാറാന്‍ സാധിച്ചു എന്നത് തീർച്ചയായും അഭിമാനകരമാണ്'. ആർ ജെ യും നടനും ഹിറ്റ് 96.7 എഫ്.എം. പ്രോഗ്രാം വിഭാഗം മേധാവിയുമായ മിഥുന്‍ രമേശ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com