വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമം, രണ്ട് മാസത്തിനിടെ 300 കിലോയിൽ അധികം മയക്കുമരുന്ന് പിടികൂടി യുഎഇ

മയക്കുമരുന്ന് കടത്താനുള്ള 14 ശ്രമങ്ങളാണ് അധികൃതർ നിർവീര്യമാക്കിയത്
uae drug bust

വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമം, രണ്ട് മാസത്തിനിടെ 300 കിലോയിൽ അധികം മയക്കുമരുന്ന് പിടികൂടി യുഎഇ

Updated on: 

അബുദാബി: യുഎഇയിലെ വിമാനത്താവളങ്ങൾ വഴി അനധികൃതമായി മയക്കുമരുന്ന് കടത്താനുള്ള നീക്കങ്ങൾക്കെതിരെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് മാസത്തിനുള്ളിൽ 300 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി.

നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് ഈ നടപടികൾ സ്വീകരിച്ചത്. മയക്കുമരുന്ന് കടത്താനുള്ള 14 ശ്രമങ്ങളാണ് അധികൃതർ നിർവീര്യമാക്കിയത്.

വിമാന സർവീസുകൾ, യാത്രക്കാർ, ട്രാൻസിറ്റ് ചരക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അത്യാധുനിക ഡേറ്റ അനലിറ്റിക്സ് സംവിധാനങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്താണ് അധികൃതർ പ്രതികളെ പിടികൂടിയത്.

രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെയും മയക്കുമരുന്ന് കടത്തിനെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം തുടരുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി. രാജ്യാന്തര തലത്തിലുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ സഹകരണത്തോടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കർശനമായി നേരിടുന്നത് തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com