നബിദിനം: ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾക്ക് അവധി

തിങ്കളാഴ്ച മുതൽ സാധാരണപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
Holiday on prophet Muhammad's birthday
നബിദിനം: ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾക്ക് അവധി
Updated on

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 15 ഞായർ പൊതു അവധിയായതിനാൽ അന്ന് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്‍ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു. തിങ്കളാഴ്ച മുതൽ സാധാരണപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.

ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കുക.

വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെയും നാലുമണി മുതൽ രാത്രി 8 വരെയുമാണ് പ്രവൃത്തി സമയം. ഹിന്ദി അടക്കമുള്ള ഭാഷകളിലാമ് ജി ഡി ആർ എഫ് എ ഇക്കാര്യം അറിയിച്ചത്

Trending

No stories found.

Latest News

No stories found.