ആക്രമണ ദൃശ്യങ്ങൾ പങ്കുവയ്ക്കരുത്; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം

യെമനിലെ ഹൂതി വിമതർ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണു നിർദേശം
houthi attack on saudi arabia coalition forces destroy 10 ballistic missiles and cruise missile

ആക്രമണ ദൃശ്യങ്ങൾ പങ്കുവയ്ക്കരുത്; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം

Updated on: 

റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ പ്രാദേശിക നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിർദേശിച്ചു. ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്‍റെയോ, അവ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും ദൃശ്യങ്ങളും ചിത്രീകരിക്കുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ.

യെമനിലെ ഹൂതി വിമതർ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണു നിർദേശം. പ്രത്യാക്രമണങ്ങൾ ചിത്രീകരിക്കുന്നതും പങ്കുവയ്ക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്നും ഇത് ചെയ്യുന്നവർക്കെതിരേ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സൗദി സിവിൽ ഡിഫൻസ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഇതേ അറിയിപ്പാണ് ഇന്ത്യൻ എംബസിയും ഔദ്യോഗികമായി പങ്കുവച്ചിട്ടുള്ളത്.

സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നവംബർ ഏഴു വരെ നിർത്തിവച്ചതായി എംബസി അറിയിച്ചു. ജിദ്ദയിലേക്കുള്ള സർവീസുകൾ ഈ മാസം 31 വരെ നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലാക്രമണം സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി റിപ്പോർട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com