നാവികർക്ക് ഇഫ്‌താർ ഒരുക്കി ദുബായ് പൊലീസ്

ഷെയ്ഖ് സായിദിന്‍റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നന്മ പ്രവൃത്തിയെന്ന് കേണൽ അൽ നഖ്ബി പറഞ്ഞു.
iftar to sailors

നാവികർക്ക് ഇഫ്‌താർ ഒരുക്കി ദുബായ് പൊലീസ്

Updated on

ദുബായ് : ദുബായ് പൊലീസിന്‍റെ നേതൃത്വത്തിൽ 'സെയിലർമാർക്ക് ഇഫ്താർ' എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. സായിദ് മാനുഷിക ദിനാചാരണത്തിന്‍റെ ഭാഗമായി ദുബായ് പൊലീസിന്‍റെ അൽ ഹംരിയ തുറമുഖ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന തുറമുഖ പൊലീസ് സ്റ്റേഷൻ, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ, ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ്, ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ലോജിസ്റ്റിക്സ് സപ്പോർട്ട്, എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് നാവികർക്ക് ഇഫ്‌താർ ഭക്ഷണം നൽകുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മരക്കപ്പലുകളിലെ നാവികർക്കും ജീവനക്കാർക്കും നേരിട്ട് ഇഫ്താർ ഭക്ഷണം എത്തിക്കുന്നതാണീ സംരംഭം. തുറമുഖ പൊലിസ് സ്റ്റേഷൻ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ ഖാസിബ് അൽ നഖ്ബി, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുജൈർ, പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥർ, പങ്കാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഈ സംരംഭത്തിന് മേൽനോട്ടം വഹിച്ചു.

ഷെയ്ഖ് സായിദിന്‍റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നന്മ പ്രവൃത്തിയെന്ന് കേണൽ അൽ നഖ്ബി പറഞ്ഞു.

ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെയും, തുറമുഖ കാര്യങ്ങളുടെ അസിസ്റ്റന്‍റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അതീഖ് ബിൻ ലാഹീജിന്‍റെയും, തുറമുഖ പൊലിസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈലിന്‍റെയും മേൽനോട്ടത്തിൽ ഈ സംരംഭം ഏകോപിപ്പിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com