

യുഎഇയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം
representative image
ദുബായ്: യുഎഇയിലെ വിദ്യാലയങ്ങളിൽ മെയ് 11, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകൾക്ക് പുറമെ നഴ്‌സറികൾക്കും സർവകലാശാലകൾക്കും ഈ തീരുമാനം ബാധകമാണ്. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പഠനം താത്ക്കാലികമായി ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു.
സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങാൻ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷയും പഠനത്തിന്‍റെ തുടർച്ചയും ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു