അക്രമത്തിന് പ്രേരിപ്പിച്ചു; യുഎഇ യിൽ നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട്

സൈബർ സുരക്ഷാ വിഭാഗവും ബന്ധപ്പെട്ട മന്ത്രാലയങ്ങളും നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഈ അക്കൗണ്ടുകൾ പൂട്ടിച്ചത്.
social media users should ensure national values says uae national media office

അക്രമത്തിന് പ്രേരിപ്പിച്ചു; യുഎഇ യിലെ നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട്

Updated on

അബുദാബി: അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നൽകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ അടച്ചുപൂട്ടി. ജിസിസി രാജ്യങ്ങളിലെ ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

സൈബർ സുരക്ഷാ വിഭാഗവും ബന്ധപ്പെട്ട മന്ത്രാലയങ്ങളും നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഈ അക്കൗണ്ടുകൾ പൂട്ടിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകി.

യുഎഇയുടെ സുരക്ഷയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com