യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ബുധനാഴ്ച മുതൽ 'അൽ ഹിന്ദ് ടൂർസ് & ട്രാവൽസ്' എന്ന ഏജൻസി കൈകാര്യം ചെയ്യും

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ആപ്ലിക്കേഷൻ സെന്‍ററുകളുടെ പ്രവർത്തന സമയം
Indian consular services in the UAE will be handled by an agency called Al Hind Tours & Travels from Wednesday

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ബുധനാഴ്ച മുതൽ 'അൽ ഹിന്ദ് ടൂർസ് & ട്രാവൽസ്' എന്ന ഏജൻസി കൈകാര്യം ചെയ്യും

Updated on

അബുദാബി: യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്‍ററുകൾ വഴിയായിരിക്കും ഇനി മുതൽ ഈ സേവനങ്ങൾ ലഭ്യമാകുക. ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ ഈ സേവനങ്ങൾ നേരിട്ട് ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.

സേവനങ്ങൾ ആവശ്യമുള്ളവർ consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയി ന്‍റ്‌മെ ന്‍റ് ബുക്ക് ചെയ്യേണ്ടതാണ്. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും അപ്പോയിന്‍റ്‌മെന്‍റ് സ്ലോട്ടുകൾ ലഭ്യമാകും.

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ആപ്ലിക്കേഷൻ സെന്‍ററുകളുടെ പ്രവർത്തന സമയം. അപ്പോയി ന്‍റ്‌മെ ന്‍റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ സെന്‍ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

ഇന്ത്യൻ സർക്കാരി ന്‍റെ ഔദ്യോഗിക ഫീസിന് പുറമെ, വാറ്റ് ഉൾപ്പെടെ 19 ദിർഹമാണ് സർവീസ് ചാർജായി ഈടാക്കുക. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഡോക്യുമെന്‍റ് ടൈപ്പിങ്, പ്രി ന്‍റൗട്ട്, ഫോട്ടോകോപ്പി, ഡൊമസ്റ്റിക് കുറിയർ എന്നീ അനുബന്ധ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും. തത്കാൽ പാസ്‌പോർട്ട്, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുള്ളവർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മുൻകൂട്ടി അപ്പോയി ന്‍റ്‌മെ ന്‍റ് ഇല്ലാതെ നേരിട്ടെത്തി സേവനം പ്രയോജനപ്പെടുത്താം.

logo
Metro Vaartha
www.metrovaartha.com