വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജും പ്രഖ്യാപിച്ചു
IndiGo ticket prices increased

ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഊർജ പ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജും പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി കൂടും.

ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടിയ വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ് 2300 രൂപയാണ്.

മാർച്ച് 14ന് പുലർച്ചെ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. ഏവിയേഷൻ ഇന്ധന വിലയിലുണ്ടായ വർധനയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്ക് 399 രൂപയാണ് സർചാർജായി പ്രഖ്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com