അന്താരാഷ്ട്ര കത്തോലിക്കാ യുവജന സംഗമം നവംബർ 13 മുതൽ യുഎഇ യിൽ

'മൂവ് ദ മൗണ്ടൈൻസ്' എന്ന പ്രമേയത്തിലാണ് സമ്മേളനം നടത്തുന്നത്.
International Catholic Youth Gathering in the UAE from November 13

അന്താരാഷ്ട്ര കത്തോലിക്കാ യുവജന സംഗമം നവംബർ 13 മുതൽ യുഎഇ യിൽ

Updated on: 

ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ കാരിസ് ഏഷ്യ യൂത്ത് കോൺഫ്രൻസ് 2026 യു എ ഇ യിലെ റാസൽഖൈമയിൽ നടക്കും.കാരിസ് ഇന്‍റർനാഷണലിന്‍റേയും ആതിഥേയ രൂപതയായ അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെയും അംഗീകാരത്തോടെയാണ് നവംബർ 13 മുതൽ 15 വരെ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.

'മൂവ് ദ മൗണ്ടൈൻസ്' എന്ന പ്രമേയത്തിലാണ് സമ്മേളനം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള യുവാക്കളെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന, ആരാധന, ആത്മീയ പരിശീലനം, കൂട്ടായ്മ എന്നിവയിലൂടെ അവരുടെ വിശ്വാസജീവിതം കൂടുതൽ ആഴപ്പെടുത്തുകയാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം.

കാരിസ് ഏഷ്യ കോണ്ടിനെന്‍റൽ സർവീസ് ഓഫ് കമ്മ്യൂണിയൻ കോ ഓർഡിനേറ്റർ ആന്‍റണി ലിം, കാരിസ് ഏഷ്യ സെക്രട്ടറിയും അവോസ കോർഡിനേറ്ററുമായ ക്ലിറ്റ്സൺ ജോസഫ്, യൂത്ത് കോർഡിനേറ്റർ അജിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ്, ബിഷപ്പ് പൗലോ മാർട്ടിനെല്ലി, ബിഷപ്പ് ആൽഡോ ബെറാർഡി, ഫാ. ജെ. ബോയ് ഗോൺസാലസ് , ഫാ. ഡെറിക് ഡിസൂസ, മൈക്കേല ജോവാന ആർ. ഫ്ലോറസ്, മിഷേൽ റെമരി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രത്യേക ശില്പശാലക്ക് ജീസസ്‌ യൂത്ത് നേതൃത്വം നൽകും.

logo
Metro Vaartha
www.metrovaartha.com