ഷാർജ : അന്തർദേശീയ സർക്കാർ കമ്മ്യൂണിക്കേഷൻ ഫോറം സെപ്റ്റംബർ 4,5 തീയതികളിലായി എക്സ്പോ സെന്‍ററിൽ നടക്കും. ഇത്തവണ യുവാക്കളെ കേന്ദ്രീകരിച്ച് നിരവധി സെഷനുകൾ ഉണ്ടാവും. യുവാക്കളുടെയും സർവകലാശാല വിദ്യാർഥികളുടെയും ആശയ വിനിമയ ശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ 29 ശില്പശാലകളാണ് നടത്തുന്നത്.
യൂത്ത് ഹാൾ, യൂണിവേഴ്‌സിറ്റി ചലഞ്ച്, നിർമിത ബുദ്ധി സ്‌കിൽസ് ക്യാമ്പ് എന്നിവയാണ് പ്രധാന സെഷനുകൾ. ഇതിന് പുറമെ കുട്ടികൾക്കായി കിഡ്‌സ് കൊണ്ടൻറ് ക്രിയേഷൻ എന്ന പേരിൽ മറ്റൊരു സെഷനും ഒരുക്കിയിട്ടുണ്ട്.
ഷാർജ ഗവണ്മെന്‍റ് മീഡിയ ബ്യൂറോ ആണ് ഐ ജി സി എഫിന്‍റെ സംഘാടകർ.