കാസ്രോട്ടാർ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

കൂട്ടായ്മയുടെ സഹകാരികളെ ചടങ്ങിൽ ആദരിച്ചു.
kasrottar annual meeting
കാസ്രോട്ടാർ കൂട്ടായ്മ വാർഷികം ആഘോഷിച്ചു
Updated on

അബുദാബി: കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികം ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ആഘോഷിച്ചു. സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ഡോ:അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്‍റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. അബുദാബി പോലീസ് മേജർ സാലിഹ് ഇസ്മായിൽ അൽ ഹമാദി, മേജർ ഖൈസ് സാലഹ് അൽജുനൈബി, ശുക്കൂറലി കല്ലുങ്കൽ, സലീം ചിറക്കൽ, അനീസ് മാങ്ങാട് , അഷ്‌റഫ് പികെ , ഉമ്പു ഹാജി, അസീസ് പെർമുദ, റാഷിദ് എടത്തോട്, നഈമ അഹമദ്, ഗഫൂർ എന്നിവർ പങ്കെടുത്തു..

കൂട്ടായ്മയുടെ സഹകാരികളെ ചടങ്ങിൽ ആദരിച്ചു. എബി കുട്ടിയാനം തയ്യാറാക്കിയ അബൂദബി കാസ്രോട്ടാറുടെ 'കഴിഞ്ഞ കാലം' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യുംന അജിനും സംഘവും ഗാന സന്ധ്യ അവതരിപ്പിച്ചു.

അബ്ദുൽ ലത്തീഫ് ഡി പി എച്ച്, ശരീഫ് കോളിയാട്,ഖാദർ ബേക്കൽ, വർക്കിംഗ് സെക്രട്ടറി ഗരീബ് നവാസ് എന്നിവർ പ്രസംഗിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ശമീർ താജ് സ്വാഗതവും ട്രഷറർ സൈനു ബേവിഞ്ച നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com