കെ ഡിസ്കിന്‍റെയും മലയാളം മിഷന്‍റെയും നേതൃത്വത്തിൽ കേരള ബിസിനസ് കോൺക്ലേവ്

അബുദാബി, ദുബായ്, റാസൽഖൈമ,ഷാർജ, അജ്‌മാൻ, ഫുജൈറ, അൽ ഐൻ, ചാപ്റ്ററുകളുടെ പ്രതിനിധികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.
Kerala Business Conclave under the leadership of K Disk and Malayalam Mission

കെ ഡിസ്കിന്‍റെയും മലയാളം മിഷന്‍റെയും നേതൃത്വത്തിൽ കേരള ബിസിനസ് കോൺക്ലേവ്

Updated on

ദുബായ്: കേരള സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ ഡിസ്കിന്‍റെയും മലയാളം മിഷന്‍റെയും നേതൃത്വത്തിൽ കേരള ബിസിനസ് കോൺക്ലേവ് നടത്തി. ഇതിന്‍റെ ഭാഗമായി മാതൃഭാഷാ പഠനം, വൈജ്ഞാനിക സമൂഹം- ബന്ധവും പ്രാധാന്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കേരളത്തിന്‍റെ മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. നവ കേരള നിർമ്മാണത്തിൽ വൈജ്ഞാനിക സമൂഹത്തിനുള്ള പങ്ക് അദ്ദേഹം വിശദീകരിച്ചു. കെ ഡിസ്‌ക് വിഭാവനം ചെയ്തു നടപ്പാക്കുന്ന 'ജോബ് റെഡി കേരള' എന്ന ലക്ഷ്യം കൈവരിക്കാൻ കോളേജുകളെയും പൂർവ വിദ്യാർഥി സംഘടനകളെയും സഹകരിപ്പിച്ച് വിവിധ ജോലികൾക്ക് ആവശ്യമായ നൈപുണ്യം നേടാനുതകുന്ന പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഡോ. പി സരിൻ പദ്ധതിയുടെ പ്രവർത്തനരീതിയെക്കുറിച്ചു വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ മലയാളം മിഷന്‍റെ യുഎഇയിലെ ഏഴ് എമിറേറ്റുകളുടെയും ചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്തു. ഡോ. തോമസ് ഐസക് സംശയങ്ങൾക്ക് മറുപടി നൽകി.

യുഎഇ മലയാളം മിഷൻ കോഡിനേറ്റർ കെ എൽ ഗോപി അധ്യക്ഷത വഹിച്ചു. ഷാർജ ചാപ്റ്റർ പ്രസിഡന്‍റ് ശ്രീകുമാരി ആന്‍റണി സ്വാഗതവും അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് .സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

അബുദാബി, ദുബായ്, റാസൽഖൈമ,ഷാർജ, അജ്‌മാൻ, ഫുജൈറ, അൽ ഐൻ, ചാപ്റ്ററുകളുടെ പ്രതിനിധികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.

ഏഴ് ചാപ്റ്ററുകളിലെയും വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ പ്രദർശന സ്റ്റാളും വേദിയിൽ സജ്ജീകരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com