കേരള പത്ര പ്രവർത്തക യൂണിയന്‍റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി: മലബാർ ഗോൾഡുമായി ധാരണാ പത്രം

ചടങ്ങിൽ കെയുഡബ്ല്യുജെ പ്രസിഡന്‍റ് മിന്‍റു പി. ജേക്കബ് അധ്യക്ഷത വഹിച്ചു.
Kerala Journalists' Union's health insurance scheme: Memorandum of Understanding with Malabar Gold

കേരള പത്ര പ്രവർത്തക യൂണിയന്‍റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി: മലബാർ ഗോൾഡുമായി ധാരണാ പത്രം

Updated on

ദുബായ്: കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി . മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ അന്തർദേശിയ ആസ്ഥാനമായ ദുബായിലെ ഇന്‍റർനാഷണൽ ഹബിൽ നടന്ന ചടങ്ങിലാണ് ധാരണ പത്രം കൈമാറിയത്.

​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം​ ചെയ്തു. യുഎഇ യിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ മലബാർ ഗോൾഡ് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഷംലാൽ​ അഹമ്മദ് അറിയിച്ചു . മലബാർ ഗോൾഡിന്‍റെ വളർച്ചയിൽ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും പങ്ക് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെയുഡബ്ല്യുജെ പ്രസിഡന്‍റ് മിന്‍റു പി. ജേക്കബ് അധ്യക്ഷത വഹിച്ചു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പ്രസംഗിച്ചു. കെയുഡബ്ല്യുജെ മീഡിലീസ്റ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ സ്വാഗതവും ട്രഷറർ ടി. കെ. മനാഫ് നന്ദിയും പറഞ്ഞു. തുടർച്ചയായ നാലാം വർഷമാണ് മാധ്യമപ്രവർത്തകർക്കായുള്ള കെ യു ഡബ്ല്യുജെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹകരിക്കുന്നത്​.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com