
അബുദാബി: കേരള സോഷ്യൽ സെന്‍റർ നടത്തിയ യുവജനോൽസം നർത്തകനും കേരള കലാമണ്ഡലം അസിസ്റ്റന്‍റ് പ്രൊഫസറുമായ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെന്‍റർ പ്രസിഡന്‍റ് എ കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.
സായിദ് സുസ്ഥിരത പുരസ്‌കാരം നേടിയ മോണിക്ക അക്കിനേനി, സെന്‍റർ വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, ബാലവേദി പ്രസിഡന്‍റ് മനസ്വിനി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്,ആർ എൽ വി രാമകൃഷ്ണന് ഉപഹാരം നൽകി.
സെന്‍റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന യുവജനോത്സവത്തിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 500 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.