കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്‍റെ ആരോഗ്യ ബോധവത്കരണവും സൗജന്യ പരിശോധനയും

സ്തനാർബുദം, ആർത്തവ വിരാമം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും ആരോഗ്യ സംരക്ഷണ ക്ലാസും സൗജന്യ പ്രമേഹ -രക്താതിസമ്മർദ പരിശോധന എന്നിവയും നടത്തി
kollam pravasi samajam

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്‍റെ ആരോഗ്യ ബോധവത്കരണവും സൗജന്യ പരിശോധനയും

Updated on

ദുബായ്: കൊല്ലം ജില്ലാ പ്രവാസി സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സ്തനാർബുദം, ആർത്തവ വിരാമം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും ആരോഗ്യ സംരക്ഷണ ക്ലാസും സൗജന്യ പ്രമേഹ -രക്താതിസമ്മർദ പരിശോധന എന്നിവയും നടത്തി.

ഡോ. സജി ഷംസുദീൻ, ഡോ. ബിൻഷാദ് അമീർ എന്നിവർ ക്‌ളാസുകൾ നയിച്ചു. ഷാർജ അൽ ഷംസ് മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ - രക്താതിസമ്മർദ്ദ പരിശോധന നടത്തി. യുഎഇയിലെ ജീവകാരുണ്യ പ്രവർത്തക ഹാജിറബി വലിയകത്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്‍റ് ബിന്ദു ഷിബിലി അധ്യക്ഷത വഹിച്ചു.

അൽ ഷംസ് മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ഷംസുദീൻ, കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്‍റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ. നജുമുദീൻ, ട്രഷറർ ജർമിയാസ് യേശുദാസ്, രക്ഷാധികാരി എം. ഷാഹുൽ ഹമീദ്, വനിതാ വിഭാഗം സെക്രട്ടറി ലിജി അൻസാർ എന്നിവർ പ്രസംഗിച്ചു.

kollam pravasi samajam

ഹാജിറബി വലിയകത്തു, ഡോ. സജി ഷംസുദീൻ, ഡോ. ബിൻഷാദ് അമീർ, ഷംസുദീൻ എന്നിവർക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡണ്ട് അഹമ്മദ് ഷിബിലി, വൈസ് പ്രസിഡണ്ട് സീനോ ജോൺ നെറ്റോ, ജോയിന്‍റ് ട്രഷറർ മനോജ് മനാമ, കോർഡിനേറ്റർ അൻസാർ അസീസ് എന്നിവർ ഉപഹാരങ്ങൾ നൽകി. വനിതാ വിഭാഗം സെക്രട്ടറി ലിജി അൻസാർ സ്വാഗതവും ട്രഷറർ സൂഫി അനസ് നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com