

കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്
ഷാർജ: കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി പൂർവവിദ്യാർഥികളുടെ യുഎഇ കൂട്ടായ്മയായ "കൂട്ടം യുഎഇ"യുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും 'അദ്ധ്യായം 15 – സ്‌നേഹോത്സവം' എന്ന പേരിൽ ഒക്റ്റോബർ 25ന് നടക്കും. ഷാർജ ലുലു സെന്‍റർ മാളിലാണ് പരിപാടി.
ആഘോഷത്തിന്‍റെ ഭാഗമായി ഓണസദ്യ, കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. പരിപാടിയുടെ മുഖ്യ ആകർഷണമായി, കൂട്ടം യുഎഇയുടെ സാമൂഹിക സേവന പദ്ധതിയായ ‘സ്‌നേഹവീട്’ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിനായി നിർമിക്കുന്ന അഞ്ചാമത് സ്‌നേഹവീടിന്‍റെ പ്രഖ്യാപനവും വേദിയിൽ നടത്തും.