ലാസ്യകലാ സന്ധ്യ ജൂൺ 22 ന്

മോഹിനിയാട്ടത്തിനു മുൻതൂക്കം നൽകി നടത്തുന്ന നൃത്ത പരിപാടിയിൽ സ്‌കൂൾ വിദ്യാർഥികൾ മുതൽ ഉദ്യോഗാർഥികൾ വരെയുള്ള എഴുപതിലധികം പേർ പങ്കെടുക്കും.
Lasya kala sandhya dance fest on June 22nd

ലാസ്യകലാ സന്ധ്യ ജൂൺ 22 ന്

Updated on

ദുബായ്: യു എ യിൽ നൃത്ത രംഗത്ത് സുപരിചതയായ കലാമണ്ഡലം ജിഷ സുമേഷ് പരിശീലനം നൽകിയ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റമായ ലാസ്യകലാ സന്ധ്യയുടെ പതിമൂന്നാം വാർഷികം ജൂൺ 22 നു അജ്മാൻ കൾച്ചറൽ സെന്‍ററിൽ നടക്കും. മോഹിനിയാട്ടത്തിനു മുൻതൂക്കം നൽകി നടത്തുന്ന നൃത്ത പരിപാടിയിൽ സ്‌കൂൾ വിദ്യാർഥികൾ മുതൽ ഉദ്യോഗാർഥികൾ വരെയുള്ള എഴുപതിലധികം പേർ പങ്കെടുക്കും.

മോഹിനിയാട്ടത്തിൽ 'കൃഷ്ണപ്പാലിനി' ഭരതനാട്യത്തിൽ അയ്യപ്പ ചരിതം , കുച്ചിപ്പുടിയിൽ തരംഗം എന്നിവയും അവതരിപ്പിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്‌ നിസാർ തളങ്കര ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സുമേഷ് സുന്ദർ ആണ് ഇവന്‍റ് ഡയറക്ടർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com