ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തിന്‍റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ

ഷാര്‍ജ രാജകുടുംബാംഗവും റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് സാലെം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖാസ്മി പുസ്തക പ്രകാശനം നിര്‍വഹിക്കും
Home Minister Ramesh Chennithala

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Updated on: 

ഷാർജ: കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. 'രമേശ് ചെന്നിത്തല- ഓര്‍മ്മച്ചെപ്പിലെ ഏടുകള്‍' എന്ന ഇംഗ്‌ളീഷ് പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.

നവംബര്‍ 14ന് വൈകീട്ട് നാലിന്, ഷാര്‍ജ എക്‌സ്‌പോ സെന്‍ററിലെ ബാള്‍ റൂമിലാണ് പ്രകാശനം. ഷാര്‍ജ രാജകുടുംബാംഗവും റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് സാലെം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖാസ്മി പുസ്തക പ്രകാശനം നിര്‍വഹിക്കും. അജയ് മേനോന്‍ എഴുതിയ പുസ്തകം, ലിപി പബ്ലിക്കേഷൻ ആണ് പ്രസിദ്ധീകരിച്ചത്.