'ലെറ്റ്‌സ് ഇംപാക്ട്' സംരംഭക സംഗമം

പേഴ്സണൽ ബ്രാൻഡിംഗ്, നെറ്റ്‌വർക്കിംഗ്, നൂതന ആശയങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി
Let's impact Dubai

സംരംഭകത്വ സംഗമത്തിൽ പങ്കെടുത്തവർ.

Updated on

ദുബായ്: സംരംഭക മേഖലയിലെ അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും പുതിയ അവസരങ്ങളാക്കി മാറ്റാനുള്ള വഴികൾ ചർച്ച ചെയ്ത 'ലെറ്റ്‌സ് ഇംപാക്ട്' സംരംഭക സംഗമം ശ്രദ്ധേയമായി. സർക്കാർ പിന്തുണയുള്ള സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ഇൻ5 മീഡിയ സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.പ്രമുഖ പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റും ബ്രാൻഡ് ഇംപാക്ട് ക്ലബ് സ്ഥാപകനുമായ ഫർഹാൻ അക്തർ പരിപാടിക്ക് നേതൃത്വം നൽകി.

പാനൽ ചർച്ചയിൽ സുകേഷ് ഗോവിന്ദൻ, അഹ്‌സൻ അബ്ദുള്ള, ഷമീർ എ, അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. ജാസിം അൽ ബലൂഷി ദുബായിൽ സംരംഭകർക്ക് ലഭിക്കുന്ന പിന്തുണയും വളർച്ചാ സാധ്യതകളും വിശദീകരിച്ചു.

ലത്തീഫ് റോജേഴ്സ്, അബൂബക്കർ യൂസഫ്, ഷെഫ് ഷൗക്കത്ത്, സുഹൈൽ മലബാർ എന്നിവർ തങ്ങളുടെ സംരംഭക അനുഭവങ്ങൾ പങ്കുവച്ചു.

logo
Metro Vaartha
www.metrovaartha.com