ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന് നവ സാരഥികൾ

2025 - 26 പ്രവർത്തന കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ പൊതുയോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
LIMCA elects new committee

ലിംക ഭാരവാഹികൾ

Updated on

ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025 - 26 പ്രവർത്തന കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ ഫെബ്രുവരി 22 ന് വെസ്റ്റ് ഡർബി ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങളുടെ പാരമ്പര്യമുള്ള ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) പ്രവാസി മലയാളികളുടെ ക്ഷേമ- ഐശ്വര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ്.

ഭാരവാഹികൾ

ജേക്കബ് വർഗീസ് (ചെയർ പേഴ്സൺ), റീന ബിനു (സെക്രട്ടറി), അൻസി സ്കറിയ (ട്രഷറർ), ബിനു മൈലപ്ര (പി ആർ ഒ), ഡോ. ശ്രീഭ രാജേഷ് ( വൈസ് ചെയർ), വിബിൻ വർഗീസ് (ജോ.സെക്രട്ടറി) , മനോജ് വടക്കേടത്ത് (ജോ.ട്രഷറർ).

തമ്പി ജോസ്, ബിജു പീറ്റർ, രാജി മാത്യു, തോമസ് ഫിലിപ്പ്, ചാക്കോച്ചൻ മത്തായി, ഡ്യൂയി ഫിലിപ്പ്, ലിബി തോമസ്, റാണി ജേക്കബ്, ജിസ്മി നിതിൻ, ദീപ്തി ജയകൃഷ്ണൻ, ഷിനു മത്തായി, ബിനോജ് ബേബി, നിധീഷ് സോമൻ, സജിത്ത് തോമസ്, ജയ്ജു ജോസഫ്, അനിൽ ജോർജ്ജ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. പ്രവർത്തന കാലഘട്ടത്തെ സമഗ്രമായ പ്രവാസി ജനകീയ പദ്ധതികളും സെപ്തംബറിൽ നടക്കുന്ന ഓണപ്പരിപ്പാടിയും വരും വർഷത്തെ പുതുവത്സര ആഘോഷവും ലികയുടെ പ്രധാന ലക്ഷ്യങ്ങളാണന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com