അന്താരാഷ്ട്ര ബോഡി ഫിറ്റ്‌നസ് മത്സരത്തില്‍ തിളങ്ങി മലയാളി

ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ ഇതിന് മുൻപും അഫ്‌റാസ് കരസ്ഥമാക്കിയിട്ടുണ്ട്.
body builder
അഫ്‌റാസ് മരവയല്‍
Updated on

ദുബായ്: ഇന്‍റര്‍നാഷണല്‍ ഫിറ്റ്‌നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ മലയാളിയായ അഫ്‌റാസ് മരവയല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുഎഇയില്‍ നടക്കാറുള്ള ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ ഇതിന് മുൻപും അഫ്‌റാസ് കരസ്ഥമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ വോളൻഗോങ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഫ്‌റാസ് ബിരുദ പഠനം പൂര്‍ത്തിയാക്കി.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറ ക്റ്ററും കാസർകോട് സി.എച്ച് സെന്‍റര്‍ ഡയരക്ടർ ബോര്‍ഡ് അംഗം, ദുബായ് മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ഹനീഫ് മരവയലിന്റെ മകനാണ് അഫ്‌റാസ്. മാതാവ് -സമീറ കളനാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com