ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു

ദുബായിലെ ഹദ്ദാഫ് അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു വിശാഖ്.
Malayali youth dies after falling from a building in Sharjah

വിശാഖ് ജയപ്രസാദ്

Updated on

ഷാർജ: ഷാർജയിൽ കെട്ടിടത്തിൽനിന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ദുബായിലെ ഹദ്ദാഫ് അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു വിശാഖ്.

ജയപ്രസാദിന്‍റെയും ബീനയുടെയും മകനാണ്. കൃഷ്ണയാണ് ഭാര്യ. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

logo
Metro Vaartha
www.metrovaartha.com