മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു

കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malayali youth stabbed to death in Dubai

ജസീൽ

Updated on

ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. അടുത്ത‌ മുറി‌യിൽ താമസിക്കുന്നവർ മദ്യപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മജസീലിന് കുത്തേറ്റത്.

വാക്കു തർക്കത്തിന്‍റെ സമയത്ത് ഭക്ഷണം കഴിച്ച ശേഷം കയറി വരുകയായിരുന്ന ജസീൽ ഇരു സംഘവുമായി സമവായത്തിന് ശ്രമിക്കുകയായിരുന്നു. മലയാളി തന്നെയാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com