ജോലിസ്ഥലത്ത് തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്
Malayali youth stabbed to death in Sharjah

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Updated on

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്ത് ഉണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്‍റെ സഹപ്രവർത്തകനും കരുവാമ്പൊയിൽ സ്വദേശിയുമായി ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ വളരെകാലമായി ജോലി ചെയ്തുവരുകയായിരുന്നു.

വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com