യുഎഇയിൽ സജീവമായി മാനന്തവാടി രൂപത പ്രവാസി അപ്പോസ്തലേറ്റ്
യുഎഇയിൽ സജീവമായി മാനന്തവാടി രൂപത പ്രവാസി അപ്പോസ്തലേറ്റ്
അജ്‌മാൻ: യുഎഇയിൽ മാനന്തവാടി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് പ്രവർത്തനം തുടങ്ങി. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്‌ഘാടനം ചെയ്തു.സമകാലിക ലോകത്ത് സഭയുടെ അനിവാര്യമായ ശുശ്രൂഷയാണ് പ്രവാസി അപ്പോസ്തലേറ്റ് എന്ന് മാർ അലക്സ് താരാമംഗലം അഭിപ്രായപ്പെട്ടു. യുഎഇയിലുള്ള മാനന്തവാടി രൂപതാംഗങ്ങളുടെ കുടുംബസംഗമവും ബിഷപ്പ് ഉദ്‌ഘാടനം ചെയ്തു.മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം വീഡിയോയിലൂടെ അനുഗ്രഹ സന്ദേശം നൽകി.
പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ വീഡിയോയിലൂടെ ആശംസാ സന്ദേശം നൽകി. ദിപു സെബാസ്റ്റ്യൻ, സിജു ജോസഫ്, ഷിനോജ് മാത്യു, പ്രസാദ് ജോൺ, സാബു പരിയാരത്ത്, സന്തോഷ് മാത്യു, ബെഞ്ചമിൻ ജോസഫ്, സുനിൽ പായിക്കാട്, ബോസിമ ജോൺസൻ, ജോമോൻ വർക്കി എന്നിവർ പ്രസംഗിച്ചു.
സാജൻ വർഗീസ്, ബാബു വൻപുഴ, സജി വർക്കി, അഡ്വ. ബിനോയ് മാത്യു, ജീസ് തോമസ്, ആൽബിൻ ജോർജ്, ജെസ്‌വിൻ ജോസ്, ബിനോയ് ക്രിസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.