

മാനസ് പൊന്നോണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ദുബായ്: മന്നം സാംസ്കാരിക സമിതി (മാനസ്) സംഘടിപ്പിച്ച പൊന്നോണം അജ്മാൻ ലേഡീസ് ക്ലബ്ബിൽ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനസ് പ്രസിഡന്‍റ്. ഹരികൃഷ്ണൻ എം. എൻ. അധ്യക്ഷത വഹിച്ചു.കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയായി പങ്കെടുത്തു.
മാനസ് രക്ഷാധികാരികളായ രഘുകുമാർ മണ്ണൂരത്ത്, റജിമോഹനൻ നായർ, ജനറൽ കൺവീനർ സുധീർ പാട്ടത്തിൽ, ലേഡീസ് കൺവീനർ ശിൽപ പ്രവീൺ, ബാലവേദി കൺവീനർ അഭിരാമി അഭിലാഷ്,എൻ എസ് എസ് സെൻട്രൽ കമ്മിറ്റി ട്രഷറർ രാജേഷ് കുറുപ്പ്, രക്ഷാധികാരി അരവിന്ദാക്ഷമേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ 2026–2028 ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാനസ് വൈസ് പ്രസിഡന്‍റ് അനിൽ കുമാറിനെയും, എൻ എസ് എസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രഘുകുമാർ മണ്ണൂരത്തിനെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാബുരാജിനെയും ആദരിച്ചു. മാനസ് ജനറൽ സെക്രട്ടറി ബിജു എസ്. പിള്ള സ്വാഗതവും മാനസ് ട്രഷറർ അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.