ഹോർമുസ് പ്രതിസന്ധിക്കിടയിലും യുഎഇ വിപണിയിൽ ഉണർവ്

മാർക്ക് & സേവ് പുതിയ സ്റ്റോർ തിങ്കൾ മുതൽ ദുബായ് മുഹൈസനയിൽ
Mark & ​​Save opens new store in Dubai Muhaisnah from Monday

ഹോർമുസ് പ്രതിസന്ധിക്കിടയിലും യുഎഇ വിപണിയിൽ ഉണർവ്

Updated on

ദുബായ്: ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും എണ്ണ വിപണിയിലെ അനിശ്ചിതത്വവും സൃഷ്ടിച്ച ആശങ്കകൾക്കിടയിലും യുഎഇ റീട്ടെയിൽ മേഖലയിൽ വൻ നിക്ഷേപവുമായി മാർക്ക് & സേവ് ഗ്രൂപ്പ്. ജിസിസിയിലെ 23-ാമത്തെയും യുഎഇയിലെ പത്താമത്തെയും വാല്യൂ ഹൈപ്പർസ്റ്റോർ ഇ മാസം 11 തിങ്കളാഴ്ച ദുബായിലെ മുഹൈസ്നയിൽ പ്രവർത്തനമാരംഭിക്കും.

അന്താരാഷ്ട്ര തലത്തിൽ ചരക്ക് നീക്കത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് മാനേജ്‌മെന്‍റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1,50, 000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൾട്ടി ലെവൽ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഒരേ മേൽക്കൂരയ്ക്ക് താഴെ ലഭ്യമാകും.

അടുത്ത ആറുമാസത്തിനുള്ളിൽ ജിസിസിയിലുടനീളം ആറ് പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 2030-ഓടെ സ്റ്റോറുകളുടെ എണ്ണം നൂറിലേക്ക് ഉയർത്താനാണ് ഗ്രൂപ്പിന്‍റെ പദ്ധതി.

ഇറാൻ-അമേരിക്ക സംഘർഷം മൂലം ആഗോള വിപണിയിൽ വിലക്കയറ്റ സാധ്യത നിലനിൽക്കെ, 'അഫോർഡബിൾ ലക്ഷ്വറി' എന്ന ആശയത്തിലൂടെ സാധാരണക്കാരന്‍റെ കുടുംബ ബജറ്റിന് അനുസൃതമായി ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാർക്ക് ആൻഡ് സേവ് സീനിയർ വൈസ് പ്രസിഡന്‍റ് ദേബാംഗ്ഷു അധികാരി വ്യക്തമാക്കി.

പുതിയ സ്റ്റോറിന്‍റെ പ്രവർത്തനങ്ങൾക്കായി 400-ഓളം പ്രൊഫഷണലുകളെയാണ് നിയമിച്ചിരിക്കുന്നത്. നിലവിൽ 5,500-ലധികം ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാഷൻ വിഭാഗത്തിൽ പകുതി തുക തിരികെ ലഭിക്കുന്ന 'ഹാഫ് പേ ബാക്ക്' ഓഫറും ഗ്രോസറി, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ഭാഗമായ മാർക്ക് & സേവ്, മേഖലയിലെ പ്രതിസന്ധികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥയിലുള്ള ഉറച്ച വിശ്വാസം മൂലമാണ് വിപുലീകരണത്തിന് തയ്യാറായതെന്ന് ഹെഡ് ഓഫ് ഓപ്പറേഷൻസ് മുഹമ്മദ് ഫാസിൽ അറിയിച്ചു. മുഹൈസ്നയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാർക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സ്റ്റോർ സജ്ജമാണെന്ന് മുഹമ്മദ് ഫാസിൽ പറഞ്ഞു. മാർക്ക് & സേവ് നിലവിൽ യുഎഇ ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com