ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷവുമായി മാർക്ക് ആൻഡ് സേവ്

250 ദിർഹമോ അതിലധികമോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു സൗജന്യ സദ്യ ലഭിക്കും.
Mark & ​​Save with month-long Onam celebrations

ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷവുമായി മാർക്ക് ആൻഡ് സേവ്

Updated on

ദുബായ്: യുഎഇയിലെ കുടുംബങ്ങൾക്കും മലയാളി സമൂഹത്തിനുമൊപ്പം ഓണം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ വാല്യു റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഓണം ക്യാംപയിൻ നടത്തും. പരമ്പരാഗത ആഘോഷങ്ങൾ, ആകർഷകമായ വിലക്കുറവുകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിവ സമന്വയിപ്പിച്ചാണ് ഓണം ക്യാംപയിൻ ഒരുക്കിയിരിക്കുന്നത്.

മാർക്ക് ആൻഡ് സേവിന്‍റെ 'താങ്ങാവുന്ന ആഡംബരം' എന്ന ആശയത്തിന്‍റെ ഭാഗമായി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച മൂല്യത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് ക്യാംപയിനിൽ പ്രാധാന്യം നൽകുന്നത്. ഓണസദ്യയ്ക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മുതൽ പഴം, പച്ചക്കറി, പാചക ചേരുവകൾ, പാലുൽപ്പന്നങ്ങൾ, മാംസം, കോഴിയിറച്ചി, പാനീയങ്ങൾ, വീട്ടുപകരണങ്ങൾ, തുടങ്ങി വിപുലമായ ശ്രേണി തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ഓണം ക്യാംപയിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സൗജന്യ സദ്യ. ഓഗസ്റ്റ് 23 വരെ തിരഞ്ഞെടുത്ത മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ ഇലക്ട്രോണിക്സ് ഒഴികെയുള്ള ഉൽപ്പന്നങ്ങൾക്കായി 250 ദിർഹമോ അതിലധികമോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു സൗജന്യ സദ്യ ലഭിക്കും.

അജ്മാനിലെ മാർക്ക് ആൻഡ് സേവ് അൽ തല്ലയിൽ ഓണം ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്ന പ്രത്യേക വാരാന്ത്യ ഓഫറും ഒരുക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ ക്യാംപയിനിൽ പ്രത്യേക വിലക്കുറവുകൾ, വാല്യു ഡീലുകൾ, കോംബോ ഓഫറുകൾ, മൾട്ടി-ബൈ പ്രമോഷനുകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന പാരമ്പര്യത്തിന്‍റെയും ഒരുമയുടെയും ആഘോഷമായ ഓണത്തിന്‍റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനുഭവമാണ് ഒരുക്കുന്നതെന്നു മാർക്ക് ആൻഡ് സേവ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പറഞ്ഞു. പാരമ്പര്യവും താങ്ങാനാവുന്ന വിലയും സൗകര്യവും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കിഡ്സ് ഫാൻസി ഡ്രസ്, തിരുവാതിര, സിനിമാറ്റിക് ഡാൻസ് , പായസം, വടംവലി, പൂക്കളം, മിസ്റ്റർ മലയാളി, മലയാളി മങ്ക എന്നിവയ്ക്കൊപ്പം പ്രത്യേക ഡിജിറ്റൽ എൻഗേജ്മെന്‍റ് ക്യാംപയിനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

മാർക്ക് ആൻഡ് സേവ് ശൃംഖലയിൽ 5,000ത്തിലധികം ജീവനക്കാരും 2 ലക്ഷത്തിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ഭാഗമായ മാർക്ക് ആൻഡ് സേവ് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ശൃംഖലയാണ്.

logo
Metro Vaartha
www.metrovaartha.com