സ്ത്രീ ശാക്തീകരണത്തിനായി ആസ്റ്റർ- അമിറ്റി സർവകലാശാല സംയുക്ത സംരംഭം; മുഖ്യാതിഥിയായി മേരി കോം

'ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും' എന്നതായിരുന്നു പ്രമേയം
Mary kom participates in aster -amity programme

സ്ത്രീ ശാക്തീകരണത്തിനായി ആസ്റ്റർ- അമിറ്റി സർവകലാശാല സംയുക്ത സംരംഭം; മുഖ്യാതിഥിയായി മേരി കോം

Updated on

ദുബായ്: സ്ത്രീ ശാക്തീകരണത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ നേതൃത്വത്തിൽ ദുബായ് അമിറ്റി യൂണിവേഴ്‌സിറ്റി സഹകരിച്ച്, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ദിവാ പ്രോഗ്രാമിന്‍റെ 5-ാം പതിപ്പ് സംഘടിപ്പിച്ചു. 'ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ഇന്ത്യന്‍ ഒളിംപിക് ബോക്‌സറും, മുന്‍ രാജ്യസഭാംഗവുമായ മേരി കോം മുഖ്യാതിഥിയായി പങ്കെടുത്തു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്‍റെ ഗ്രൂപ്പ് ചീഫ് മെഡിക്കല്‍ ഓഫീസറും, ഗ്രൂപ്പിന്‍റെ ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. മാലതി അര്‍ശനപാലൈ, അമിറ്റി യൂണിവേഴ്‌സിറ്റിയിലെ പ്രോ വൈസ്-ചാന്‍സലര്‍ പ്രൊഫസര്‍ രഫീദ് അല്‍ഖദ്ദാര്‍, ഡീന്‍ എച്ച്.എ.എസ്. ഡോ. രാജ്‌നീഷ് മിശ്ര, പ്രോഗ്രാം മീഡിയ സ്റ്റഡീസിലെ ഡോ. സീമ സാംഗ്ര എന്നിവർ പ്രസംഗിച്ചു.

ദിവ പോലുള്ള ഉദ്യമത്തിന്‍റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മേരി കോം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com