
എംജിസിഎ മെഹ്ഫിൽ സീസൺ-2 ആഘോഷം
ഷാർജ: മടപ്പള്ളി ഗവ. കോളേജ് അലുംനി – യുഎഇയുടെ നേതൃത്വത്തിൽ 'മെഹ്ഫിൽ സീസൺ-2' ആഘോഷ പരിപാടി ഷാർജ സഫാരി മാളിൽ നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് നിസാർ തളങ്കര ഉദ്‌ഘാടനം ചെയ്തു. സൂരജ് കുമാർ മുഖ്യാതിഥിയായിരുന്നു. സൈബ ജ്വല്ലേഴ്‌സ് ജനറൽ മാനേജർ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മെഹന്തി മത്സരം, കുട്ടികളുടെ ഫാഷൻ ഷോ, വിവിധ കഥക് നൃത്തസംഘങ്ങളുടെ മത്സരങ്ങൾ, ഫ്ലാഷ് മോബ്, , ഗാനാഞ്ജലി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന എംജിസിഎ ഇന്‍റർ കോളേജിയേറ്റ് ഡിബേറ്റ് സീസൺ-6 ന്‍റെ ലോഗോ ഇന്ത്യൻ മെഹ്ഫിൽ സീസൺ-2 രക്ഷാധികാരി സൂരജ് കുമാറിന് നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പ്രകാശനം ചെയ്തു.
എംജിസിഎ പ്രസിഡന്‍റ് കിഷൻ കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് സ്വാഗതവും ട്രഷറർ അപർണ രമേഷ് നന്ദിയും രേഖപ്പെടുത്തി.
ശ്രീജിത്ത് എം.എം, ബാൽജിത് എടത്തിൽ, മനോജ് കെ.വി, വിജേഷ് കുമാർ, റമൽ നാരായണൻ, മനോജ് ചാലിന്മേൽ, വിനോദ് മേപ്പയൂർ, സോജാ സുരേഷ്, റയിജ മനോജ്, ഷർമിസ് സത്യനാരായണൻ, എന്നിവർ നേതൃത്വം നൽകി.