അബൂദാബി പൊലീസിനും ഊർജ വകുപ്പിനും പുതിയ മേധാവികൾ

അബൂദാബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗമായ ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനെ അബൂദാബി ഊർജ വകുപ്പിന്‍റെ പുതിയ ചെയർമാനായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു
New heads for Abu Dhabi Police and Energy Department
അബൂദാബി പൊലീസിനും ഊർജ വകുപ്പിനും പുതിയ മേധാവികൾ
Updated on

അബൂദാബി: അബൂദാബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗമായ മേജർ ജനറൽ അഹ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരിയെ അബൂദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് ആയി നിയമിച്ച് യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

അബൂദാബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗമായ ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനെ അബൂദാബി ഊർജ വകുപ്പിന്‍റെ പുതിയ ചെയർമാനായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

logo
Metro Vaartha
www.metrovaartha.com