

യുഎഇയിൽ ഓണവിപണി സജീവം; കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത
അബുദാബി: കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത തുടങ്ങിയതോടെ യുഎഇയിൽ ഓണവിപണി സജീവമായി. ഓണാഘോഷത്തിന്‍റെ ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. ഓണസദ്യ ഒരുക്കാനും, ഓണക്കോടി വാങ്ങാനുമെത്തുന്നവരുടെ തിരക്കാണ് യുഎഇ വിപണികളിൽ. കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ശ്രദ്ധ നേടുകയാണ് ലുലു ഓണച്ചന്ത.
പൂക്കൾ, വാഴയില, പഴം പച്ചക്കറി, നാളികേരം, പപ്പടം, വൈവിധ്യമാർന്ന പായസ വിഭവങ്ങൾ എന്നിവ അടക്കം കേരളത്തിൽ നിന്നുള്ള തനത് ഓണം ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് മിതമായ വിലയിൽ ഓണച്ചന്തയിൽ ലുലു ഉറപ്പാക്കിയിരിക്കുന്നത്.
ചാർട്ടേഡ് വിമാനങ്ങളിൽ അടക്കം 2500 ടണ്ണിലേറെ ഓണം ഉത്പന്നങ്ങളാണ് ഗൾഫ് വിപണിയിലേക്ക് ലുലു എത്തിച്ചിരിക്കുന്നത്. പഴയിടം മോഹനനൻ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണ സദ്യ തയാറാക്കുന്നത്.
രണ്ട് കൂട്ടം പായസം അടക്കം 24 വിഭവങ്ങൾ ഉള്ള ഓണസദ്യയുടെ പ്രീബുക്കിങ്ങ് തുടങ്ങി. ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ഓൺലൈനിലൂടെയും ഓണസദ്യ ബുക്ക് ചെയ്യാം. ലുലു സ്റ്റോറുകളിൽ ഓണ സദ്യ പ്രീഓർഡർ ചെയ്യുന്നവർക്ക് 600 ഹാപ്പിനെസ് പോയിന്‍റുകളും ലഭിക്കും. വലിയ പായസം ഓർഡറുകൾക്കും പ്രീബുക്കിങ്ങ് ലഭ്യമാണ്.
25 ലധികം വൈവിധ്യങ്ങളുമായി പായസം മേളയും ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. ചക്ക പായസം, മാമ്പഴ പായസം, ഈന്തപ്പഴ പായസം, കരിക്ക് പായസം, നവരത്ന പായസം, ചോക്ലേറ്റ് പായസം, പനീർ പിസ്ത പായസം കാരറ്റ് പായസം തുടങ്ങി വ്യത്യസ്ഥമായ പായസങ്ങളാണ് ഇത്തവണത്തെ ആകർഷണം. ഓണക്കോടികളുടെ വിപുലമായ ശേഖരവും ലുലു ഫാഷൻ സ്റ്റോറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക്, 50 ദിർഹത്തിന്റെ കിഴിവും ലഭ്യമാണ്. പ്രത്യേകം ബാങ്ക് കാർഡ് ഓഫറുകളുമുണ്ട്.