'ഓർമ' ദേരാമേഖല കുടുംബ സംഗമം നടത്തി

സാംസ്കാരിക സമ്മേളനം നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
orma family meet held
'ഓർമ' ദേരാമേഖല കുടുംബ സംഗമം നടത്തി
Updated on

ദുബായ്: 'ഓർമ' ദേരാമേഖല കുടുംബ സംഗമം ദുബായ് ബറഹ വുമൺസ് അസോസിയേഷൻ ഹാളിൽ നടത്തി. സാംസ്കാരിക സമ്മേളനം നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബൂജക്ഷൻ അധ്യക്ഷത വഹിച്ചു.

ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌തോപ്പിൽ, സ്വാഗതസംഘം ചെയർമാൻ സജീവൻ, വനിതാ കൺവീനർ കാവ്യ, ഓർമ പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി, എന്നിവർ പ്രസംഗിച്ചു.

ദേരാ മേഖലാ സെക്രട്ടറി ബുഹാരി സ്വാഗതവും മേഖലാ ട്രഷറർ മധു നന്ദിയും പറഞ്ഞു. പട്ടുറുമാൽ മത്സരാർത്ഥി ആയിരുന്ന ശിഹാബ് പാലപ്പെട്ടിയുടെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറി.

logo
Metro Vaartha
www.metrovaartha.com