ഓർമ ദേറ മേഖലയുടെ രക്തദാന ക്യാമ്പ്

ഓർമ അംഗമായിരുന്ന ടി ബാലന്‍റെ സ്മരണാർത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 350 പേർ പങ്കെടുത്തു
orma holds blood donation camp

ഓർമ ദേറ മേഖലയുടെ രക്തദാന ക്യാമ്പ്

Updated on

ദുബായ്: ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ)ദേറ മേഖലയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഓർമ അംഗമായിരുന്ന ടി ബാലന്‍റെ സ്മരണാർത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഓർമ കുടുംബാംഗങ്ങൾ ഉൾപ്പെടെ 350 ൽ അധികം പേർ പങ്കെടുത്തു.

ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഓർമ ദേറ മേഖലാ പ്രസിഡന്‍റ് അബുജാക്ഷൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ ട്രഷറർ അബ്ദുൽ അഷ്റഫ്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ബുഹാരി സ്വാഗതവും ട്രഷറർ മധു നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com