
ഓർമ കേരളോത്സവം 2025: സംഘടകസമിതി രൂപവത്കരിച്ചു
ദുബായ് : യുഎഇ ദേശീയ ദിനാഘോഷം ആയ ഈദ് അൽ ഇത്തിഹാദിന്‍റെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - 'കേരളോത്സവം 2025' ന്‍റെ നടത്തിപ്പിനായി സംഘാടക സമിതി രൂപവൽക്കരിച്ചു. അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു . പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. അനീഷ് മണ്ണാർക്കാട് , സജീവൻ കെ വി , മോഹനൻ മൊറാഴ , അംബുജാക്ഷൻ , ജിജിത അനിൽകുമാർ , അഡ്വ അപർണ്ണ , കാവ്യ , പി പി അഷ്‌റഫ് , അക്ബർ അലി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : എൻ കെ കുഞ്ഞഹമ്മദ് - രക്ഷാധികാരി , ഒ വി മുസ്തഫ - ചെയർമാൻ , ഡോ ഹുസൈൻ , റിയാസ് സി കെ ( വൈസ് ചെയർമാൻമാർ ) , അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ ) , ജിജിത അനിൽകുമാർ , മോഹനൻ മൊറാഴ ( ജോയിന്‍റ് കൺവീനർമാർ ).
വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും ജോ. കൺവീനർമാരെയും 201 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.601 അംഗ സ്വാഗതസംഘത്തിനും രൂപം കൊടുത്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ജോയിന്‍റ് ട്രഷറർ ധനേഷ് നന്ദിയും പറഞ്ഞു.