'ഓർമ' വനിതാവേദി പിങ്ക് ദിനാചരണവും വനിതാസംഗമവും നടത്തി

മുഖ്യാതിഥിയായി പങ്കെടുത്ത സ്മിത സുകുമാരൻ “കരുത്തുള്ള സ്ത്രീ - വെല്ലുവിളികളും നേട്ടങ്ങളും” എന്ന വിഷയത്തിൽ സംസാരിച്ചു.
orma vanitha vedi and pink day held
'ഓർമ' വനിതാവേദി പിങ്ക് ദിനാചരണവും വനിതാസംഗമവും നടത്തി
Updated on

ദുബായ്: ഓർമ വനിതാവേദിയുടെ നേതൃത്വത്തിൽ നടത്തിയ പിങ്ക് ദിനാചരണവും വനിതാ സംഗമവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സോണിയ ഷിനോയ് ഉദ്‌ഘാടനം ചെയ്തു. 'ഓർമ' വനിതവേദി കൺവീനർ കാവ്യ സനത് അധ്യക്ഷയായി. മുഖ്യാതിഥിയായി പങ്കെടുത്ത സ്മിത സുകുമാരൻ “കരുത്തുള്ള സ്ത്രീ - വെല്ലുവിളികളും നേട്ടങ്ങളും” എന്ന വിഷയത്തിൽ സംസാരിച്ചു.

ഡോ. ഫാസ്ല നൗഫൽ, ലത ഓമനക്കുട്ടൻ, കാൻസർ അതിജീവിത ഷീബ ബൈജു ഓർമ സെൻട്രൽ കമ്മിറ്റിയിലെ വനിതാ അംഗങ്ങളായ അശ്വതി പുത്തൂർ, അഡ്വ. അപർണ സുബ്രഹ്മണ്യൻ, അഡ്വ. ഗിരിജ, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം അനിത ശ്രീകുമാർ എന്നിവർ എന്നിവർ പ്രസംഗിച്ചു.

ജമാലുദ്ധീൻ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ മികച്ച പ്രകടനം കാഴ്ച വച്ച വനിതാവേദി അംഗങ്ങളായ കൃപ, ശ്രുതി, നസീമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജിസ്മി സുനോജ് സ്വാഗതവും ഷീന ദേവദാസ് നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com