ദുബായിൽ 'മ്മടെ തൃശ്ശൂർ പൂരം': പൂരവിളംബരം നടത്തി സുരേഷ് ഗോപി

'മ്മടെ തൃശ്ശൂർ കൂട്ടായ്മയും സിനർജി ഇവന്‍റ്സ് സംയുക്തമായാണ് ഈ വർഷത്തെ “മ്മടെ തൃശ്ശൂർ പൂരം” സംഘടിപ്പിക്കുന്നത്.
'Our Thrissur Pooram' in Dubai: Suresh Gopi conducts Pooram celebrations

ദുബായിൽ 'മ്മടെ തൃശ്ശൂർ പൂരം': പൂരവിളംബരം നടത്തി സുരേഷ് ഗോപി

Updated on

ദുബായ്: ഈ വർഷത്തെ 'മ്മടെ തൃശ്ശൂർ പൂരം' നവംബർ 15, 16 തീയതികളിൽ ദുബായ് സബീൽ പാർക്കിൽ അരങ്ങേറും. ദുബായ് സിലിക്കൺ ഓയാസിസ് മാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി പൂരവിളംബരം നടത്തുകയും ബ്രോഷർ പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ 'മ്മടെ തൃശൂർ പ്രസിഡന്‍റ് ദിനേശ് ബാബു, ജനറൽ സെക്രട്ടറി നിസാം അബ്ദു, ട്രഷറർ വിമൽ കേശവൻ, സിനർജി ഇവന്‍റ്സിന്‍റെ ബിന്ദു നായർ,പ്രജീബ് തുടങ്ങിയവർ പങ്കെടുത്തു. മച്ചിങ്ങൽ രാധാകൃഷ്ണൻ അവതാരകനായിരുന്നു.

'മ്മടെ തൃശ്ശൂർ കൂട്ടായ്മയും സിനർജി ഇവന്‍റ്സ് സംയുക്തമായാണ് ഈ വർഷത്തെ “മ്മടെ തൃശ്ശൂർ പൂരം”സംഘടിപ്പിക്കുന്നത്. 2019-ൽ ദുബായ് ബോളിവുഡ് പാർക്കിൽ ആദ്യ തൃശൂർ പൂരം നടത്തി പൂരാഘോഷത്തിന് തുടക്കമിട്ട മ്മടെ തൃശൂർ കൂട്ടായ്മ, ആറാമത്തെ മ്മടെ തൃശൂർ പൂരത്തിനാണ് തയ്യാറെടുക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com