ഡെലിവറി റൈഡർമാർക്ക് ആശ്വാസം; യുഎഇയിൽ പതിനായിരത്തിലധികം എസി വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കഴിഞ്ഞ വർഷം ഡെലിവറി തൊഴിലാളികൾക്കായി 6,000 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.
Over 10,000 AC rest centers to be built in UAE

ഡെലിവറി റൈഡർമാർക്ക് ആശ്വാസം; യു എ ഇ യിൽ പതിനായിരത്തിലധികം എസി വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

Updated on

ദുബായ്: കടുത്ത വേനലിൽ ഡെലിവറി റൈഡർമാർക്ക് ആശ്വാസമായി യു എ ഇ യിൽ പതിനായിരത്തിലധികം എസി വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. രാജ്യത്തെ ഉച്ച വിശ്രമ നിയമമനുസരിച്ച് ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന പുറം ജോലികൾക്ക് നിരോധനമുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയിലുടനീളമുള്ള ഡെലിവറി സർവീസ് തൊഴിലാളികൾക്ക് വേണ്ടി 10,000-ത്തിലധികം എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. സ്ഥാപനത്തിന്‍റെ ആപ്പുകളിൽ തന്നെ ലഭ്യമായ ഇന്‍ററാക്ടീവ് സംവിധാനം വഴി ഡെലിവറി സർവീസ് തൊഴിലാളികൾക്ക് അടുത്തുള്ള വിശ്രമ കേന്ദ്രങ്ങളിലേക്ക് ആക്‌സസ് ലഭിക്കും വിധമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം ഡെലിവറി തൊഴിലാളികൾക്കായി 6,000 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.

തൊഴിലുടമകൾ ജോലിസ്ഥലങ്ങളിൽ തണലുള്ള സ്ഥലങ്ങൾ, ആവശ്യത്തിന് ശീതീകരണ സംവിധാനങ്ങൾ തണുത്ത കുടിവെള്ളം, ജലാംശമുള്ള വസ്തുക്കൾ, പ്രഥമശുശ്രൂഷ ഉപകരണങ്ങൾ എന്നിവ നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉച്ച വിശ്രമ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 600590000 എന്ന നമ്പറിൽ വിളിച്ചോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട്  ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com