ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ്‌

അസോസിയേഷന്‍ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി ജിബി ബേബി ഉദ്‌ഘാടനം ചെയ്‌തു.
Overseas Indian Cultural Forum Blood Donation Camp

ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ്‌

Updated on

ഷാര്‍ജ: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം ഷാര്‍ജ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്‌ നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പരിസരത്ത്‌ നടന്ന ക്യാമ്പ്‌ അസോസിയേഷന്‍ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി ജിബി ബേബി ഉദ്‌ഘാടനം ചെയ്‌തു. ഒ ഐസിഎഫ്‌ പ്രസിഡണ്ട്‌ നാസര്‍ വരിക്കോളി അധ്യക്ഷത വഹിച്ചു.

മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ എ.വി.മധു,നസീര്‍ കുനിയില്‍ എന്നിവരും റെജി മോഹന്‍,എസ്‌.എം.ജാബിര്‍,അഹമ്മദ്‌ ഷിബിലി, നവാസ്‌ തേക്കട,ഷഹാല്‍ ഹസന്‍, ,ജാഫര്‍ കണ്ണാട്ട്‌,നൗഷാദ്‌ മന്ദങ്കാവ്‌,ശാന്‍റി തോമസ്‌ എന്നിവരും പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി രാജീവ്‌ കരിച്ചേരി സ്വാഗതവും അന്‍വര്‍ അമ്പൂരി നന്ദിയും പറഞ്ഞു.

ഡിജേഷ്‌ ചേനോളി, സലീം അമ്പൂരി, അൻസാർ, ഹാഷിം, മജീന്ദ്രന്‍, റഹീം കണ്ണൂര്‍, റാഫി പെരുമല, ലിജി അൻസാർ, ജുബൈരിയ ജാബിർ, റിൻഷ ഡിജേഷ്, ബിന്ദു ഷിബിലി, വിജി രാജീവ്, ഷാന സലീം, പ്രിയ ജോൺസൺ, ദേവിക, വിപഞ്ചിക, ധനിക, ദശരഥ്, രവിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com