പാറപ്പുറത്തിന്‍റെ മകൻ വർഗീസ് മാത്യു ദുബായിൽ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായിരുന്ന അന്തരിച്ച പാറപ്പുറത്തിന്‍റെ മകൻ വർഗീസ് മാത്യു ദുബായിൽ അന്തരിച്ചു
Parappuram son varghese mathew obituary

വർഗീസ് മാത്യു

Updated on

ദുബായ്: മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായിരുന്ന അന്തരിച്ച പാറപ്പുറത്തിന്‍റെ (കെ.ഇ. മത്തായി) മകൻ വർഗീസ് മാത്യു (63) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ദീർഘകാലമായി യുഎഇയിലെ മാധ്യമ-പരസ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പ്രവാസികൾക്കിടയിൽ സുപരിചിതനായിരുന്നു. മൃതദേഹം ദുബായിൽ പൊതുദർശനത്തിനു വച്ച ശേഷം സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com