അബുദാബിയിൽ വാടക വർധിപ്പിക്കുന്നതിന് സമ്പൂർണ വിലക്ക്

എല്ലാ സാഹചര്യങ്ങളിലും, മുൻ കരാറിൽ നിശ്ചയിച്ചിട്ടുള്ള വാടക തുക തന്നെയായിരിക്കണം തുടർന്നുള്ള കരാറുകളിലും ഉപയോഗിക്കേണ്ടത്.
Regulatory authority imposes complete ban on rent increases in Abu Dhabi

അബുദാബിയിൽ വാടക വർധിപ്പിക്കുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി റെഗുലേറ്ററി അതോറിറ്റി

Updated on

അബുദാബി: അബുദാബിയിൽ റിയൽ എസ്റ്റേറ്റ് വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്‍റർ ഉത്തരവിറക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാടക കൂട്ടാൻ പാടില്ലെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്. പുതിയ വാടകക്കരാറുകളിൽ ഏർപ്പെടുമ്പോഴോ , നിലവിലുള്ള കരാറുകൾ പുതുക്കുമ്പോഴോ വാടക വർദ്ധിപ്പിക്കാൻ അനുവാദമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

എല്ലാ സാഹചര്യങ്ങളിലും, മുൻ കരാറിൽ നിശ്ചയിച്ചിട്ടുള്ള വാടക തുക തന്നെയായിരിക്കണം തുടർന്നുള്ള കരാറുകളിലും ഉപയോഗിക്കേണ്ടത്.

വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് ഈ അടിയന്തര നടപടി.

logo
Metro Vaartha
www.metrovaartha.com