ദുബായ് സിറ്റി വാക്കിലെ കൊക്കകോള അരീന സന്ദർശകർക്കായി പുതിയ നടപ്പാലം തുറന്ന് ആർടിഎ

ദുബായ് മെട്രൊ സ്റ്റേഷനും കൊക്കകോള അരീനയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു
RTA opens a new footbridge for visitors to the Coca-Cola Arena at Dubai City Walk.

ദുബായ് സിറ്റി വാക്കിലെ കൊക്കകോള അരീന സന്ദർശകർക്കായി പുതിയ നടപ്പാലം തുറന്ന് ആർടിഎ

Updated on: 

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും മെറാസും ചേർന്ന് സിറ്റി വാക്കിലെ കൊക്കകോള അരീന സന്ദർശകർക്കായി 110 മീറ്റർ നീളമുള്ള പുതിയ നടപ്പാലം തുറന്നു. ദുബായ് മെട്രൊ സ്റ്റേഷനും കൊക്കകോള അരീനയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റിന്റെ ഭാഗമായ മെറാസ് ആണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും ദുബായ് മെട്രൊയുമായുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കും.

മണിക്കൂറിൽ പതിനായിരത്തോളം കാൽനടയാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പാലം. കൊക്കകോള അരീനയിൽ നടക്കുന്ന വലിയ പരിപാടികളുടെ സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് മെട്രോയെ ആശ്രയിക്കാൻ സന്ദർശകരെ പ്രേരിപ്പിക്കാനും ഈ പാലം സഹായകരമാകും.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തെ പദ്ധതിയുടെ ഭാഗമായി ദുബായിൽ 31 പുതിയ നടപ്പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുന്നുണ്ട്.

ദുബായിലെ നടപ്പാലങ്ങളുടെയും തുരങ്കങ്ങളുടെയും എണ്ണം 2006 ലെ 26ൽ നിന്ന് 2025ന്‍റെ അവസാനമായപ്പോഴേക്കും 180ആയി വർധിച്ചിട്ടുണ്ട്.