ഓവർസീസ് കോൺഗ്രസ് ചെയർമാനായി സാം പിത്രോദയ്ക്ക് പുനർനിയമനം

കഴിഞ്ഞ മേയിൽ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിത്രോദ രാജിവച്ചിരുന്നു.
Sam Pitroda
Sam PitrodaFile
Updated on

ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസിന്‍റെ ചെയർമാനായി സാം പിത്രോദയ്ക്ക് പുനർനിയമനം. അടിയന്തര പ്രാബല്യത്തോടെ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഇന്ത്യയിൽ സമ്പത്തിന്‍റെ പുനർവിതരണം നടത്തണം, പാരമ്പര്യ സ്വത്തിന് നികുതി ഏർപ്പെടുത്തണം, ദക്ഷിണേന്ത്യക്കാരെ കണ്ടാൽ ആഫ്രിക്കക്കാരെപ്പോലെയാണ് തുടങ്ങിയ വിവാദ പ്രസ്താവനകളെത്തുടർന്ന് കഴിഞ്ഞ മേയിൽ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിത്രോദ രാജിവച്ചിരുന്നു. രാഹുൽ ഗാന്ധിയോട് ഏറെ അടുപ്പമുള്ള നേതാവായാണ് പിത്രോദ അറിയപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com