സൗദിയിലെ മലയാളി ഉടമസ്ഥതയിലുള്ള ഭക്ഷ്യ ബ്രാൻഡ് കൊക്കരക്കോ ദുബായിലേക്ക്

ഉദ്ഘാടനത്തോട് അനുബന്ധിച്ച് 23,24,25 തീയതികളില്‍ പ്രത്യേക ഓഫറുകളും സ്പെഷ്യല്‍ ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് കൊക്കരക്കോ റസ്റ്റോറന്‍റ് ഭാരവാഹികള്‍ അറിയിച്ചു
Saudi Malayali-owned food brand Kokarako heads to Dubai

സൗദിയിലെ മലയാളി ഉടമസ്ഥതയിലുള്ള ഭക്ഷ്യ ബ്രാൻഡ് കൊക്കരക്കോ ദുബായിലേക്ക്

Updated on

ദുബായ്: കുറഞ്ഞ കാലം കൊണ്ട് സൗദി അറേബ്യയിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഭക്ഷണ ബ്രാൻഡായി മാറിയ കൊക്കരക്കോ ചിക്കൻ ഇനി ദുബായിലേക്ക്. ദുബായ് ഖിസൈസിലെ ഡാഫ്സ മെട്രൊ സ്റ്റേഷന് സമീപത്തെ അല്‍ തവാര്‍ സ്‌ക്വയര്‍ കെട്ടിടത്തിലാണ് കൊക്കരക്കോ ചിക്കന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് 23,24,25 തീയതികളില്‍ പ്രത്യേക ഓഫറുകളും സ്പെഷ്യല്‍ ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് കൊക്കരക്കോ റസ്റ്റോറന്‍റ് ഭാരവാഹികള്‍ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സ്ഥാപനത്തിന്‍റെ ഉദ്‌ഘാടനം. സോഷ്യല്‍ മീഡിയ വൈറല്‍ താരം ഹനാന്‍ ഷാ, ഇഹ്‌സാന്‍ ഷാ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദുബായില്‍ നടന്ന ചടങ്ങിൽ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു.

കമ്പനി ചെയര്‍മാന്‍ സുധീര്‍ ജമാല്‍ മുഹമ്മദ് മാനേജര്‍മാരായ സിദ്ദീഖ്, മാഹിന്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷയിൽ പുലർത്തുന്ന നിഷ്കർഷയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കൊക്കരക്കോ ചിക്കന്‍ പ്രമുഖ ബ്രാൻഡായി മാറിയതെന്ന് കമ്പനി ചെയര്‍മാന്‍ സുധീര്‍ ജമാല്‍ പറഞ്ഞു. എന്‍വോക് ഇവന്‍റ്സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ യുഎഇയിലെ കലാ, സാമൂഹിക മേഖലയിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com