ഷാർജ സിഎസ്ഐ പാരിഷ് സൺ‌ഡേ സ്കൂളിൽ അവധിക്കാല ബൈബിൾ ക്ലാസ്

ഗോഡ്‌സ് വൈഫൈ: ഓൾ വെയ്‌സ് ഓൺലൈൻ വിത്ത് ഗോഡ് ' എന്ന വിഷയത്തെ ആധാരമാക്കിയാണ് ക്ലാസുകൾ.
Sharjah bible class from march 24th

ഷാർജ സിഎസ്ഐ പാരിഷ് സൺ‌ഡേ സ്കൂളിൽ അവധിക്കാല ബൈബിൾ ക്ലാസ്

Updated on

ഷാർജ: ഷാർജ സിഎസ്ഐ മലയാളം പാരിഷ് സൺ‌ഡേ സ്‌കൂളിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ ഈ മാസം 24 ന് തുടങ്ങും. തിങ്കളാഴ്ച മുതൽ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ 8.45 വരെ ഷാർജ സിഎസ്ഐ പാരീഷിൽ (എസ്.ഡബ്ള്യു.സി. മെയിൻ ഹാൾ) നടത്തുന്ന വിബിഎസ് ഇടവക വികാരി ഫാ. സുനിൽ രാജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 29 ശനിയാഴ്ച 9.30 നു കൗമാരക്കാർക്കുള്ള യോഗവും നടത്തും.

സിഎസ്ഐ മധ്യകേരള മഹായിടവകയുടെ നിയുക്ത കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ.എബി ജോർജ് ആലക്കോട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകും. 'ഗോഡ്‌സ് വൈഫൈ: ഓൾ വെയ്‌സ് ഓൺലൈൻ വിത്ത് ഗോഡ് ' എന്ന വിഷയത്തെ ആധാരമാക്കിയാണ് ക്ലാസുകൾ.

കുട്ടികൾക്കു പള്ളിയിലേക്ക് വാഹനസൗകര്യം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൺവീനർമാരായ ആലീസ് ഷിബു, ജെമിനി അഭിലാഷ് എന്നിവർ അറിയിച്ചു. മാർച്ച് 28 നു നടക്കുന്ന സമാപന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സൺ‌ഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില ഫിലിപ്പ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 050 543247415, 0507345071, 050 4812459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com