മികച്ച കൃതികൾക്ക് ഷാർജ ബുക്ക് അതോറിറ്റിയുടെ ഗ്രാൻഡ്

അറബിക് പുസ്തകങ്ങളാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. എഴുപത്തിയാറ് അറബിക് പുസ്തകങ്ങൾ ഇരുപത് വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും
Sharjah Book Authoritys Grand Prize for Best Works

മികച്ച കൃതികൾക്ക് ഷാർജ ബുക്ക് അതോറിറ്റിയുടെ ഗ്രാൻഡ്

Updated on

ഷാർജ: ആഗോളതലത്തിൽ സാംസ്കാരിക കൈമാറ്റവും പുസ്തക പരിഭാഷയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റിയുടെ ഈ വർഷത്തെ പരിഭാഷാ ഗ്രാന്റിന് നൂറ്റി അൻപത്തിനാല് പുസ്തകങ്ങളെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള പ്രസാധകരിൽ നിന്ന് ലഭിച്ച രണ്ടായിരത്തിലധികം അപേക്ഷകളിൽ നിന്നാണ് ഈ പുസ്തകങ്ങൾ തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അറബിയിൽ നിന്ന് മറ്റ് ഭാഷകളിലേക്കും മറ്റ് വിദേശ ഭാഷകളിൽ നിന്ന് അറബിയിലേക്കുമുള്ള മികച്ച സാഹിത്യ സൃഷ്ടികളുടെ പരിഭാഷയ്ക്കാണ് ധനസഹായം നൽകുന്നത്.

അറബിക് പുസ്തകങ്ങളാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. എഴുപത്തിയാറ് അറബിക് പുസ്തകങ്ങൾ ഇരുപത് വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. കൂടാതെ ഇംഗ്ലീഷ്, ടർക്കിഷ് ഭാഷകളിലെ പുസ്തകങ്ങളും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റാൻ ഗ്രാന്‍റ് നൽകിയിട്ടുണ്ട്. ജനറൽ വിഭാഗത്തിലെ പുസ്തകങ്ങൾക്ക് നാലായിരം അമേരിക്കൻ ഡോളർ വരെയും ബാലസാഹിത്യ പുസ്തകങ്ങൾക്ക് ആയിരത്തി അഞ്ഞൂറ് ഡോളർ വരെയുമാണ് ധനസഹായം അനുവദിക്കുന്നത്.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായും ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ഷെയ്ഖാ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗനിർദേശപ്രകാരവുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com