വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂൾ സാമഗ്രികൾ നൽകാൻ ഷാർജ കോഓപ്പറേറ്റീവ് സൊസൈറ്റി

സാധനങ്ങൾ വാങ്ങുന്നവർക്ക് ഷാർജ കോഓപ് ഓഫർ ചെയ്യുന്ന 20 സ്കോളർഷിപ്പുകളിലൊന്ന് കരസ്ഥമാക്കാനുള്ള അവസരം ലഭിക്കും
Sharjah Cooperative Society to provide school supplies to students and parents
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂൾ സാമഗ്രികൾ നൽകാനൊരുങ്ങി ഷാർജ കോ ഓപറേറ്റീവ് സൊസൈറ്റി
Updated on

ഷാർജ: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എല്ലാ സ്‌കൂൾ സാമഗ്രികളും നൽകാനായി സെപ്റ്റംബർ 8 വരെ 'ബാക്ക്-ടു-സ്‌കൂൾ' കാമ്പയിൻ തുടരുമെന്ന് ഷാർജ കോഓപ്പറേറ്റീവ് സൊസൈറ്റി (ഷാർജ കോഓപ്) അറിയിച്ചു. ഉപയോക്താക്കളെയും ഗോൾഡ് കാർഡ് ഉടമകളെയും കോപ്പിന്‍റെ ഓഹരിയുടമകളെയും ‘മൈ കോപ്’ ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ.

ഇതിന്‍റെ ഭാഗമായി, സാധനങ്ങൾ വാങ്ങുന്നവർക്ക് ഷാർജ കോഓപ് ഓഫർ ചെയ്യുന്ന 20 സ്കോളർഷിപ്പുകളിലൊന്ന് കരസ്ഥമാക്കാനുള്ള അവസരം ലഭിക്കും. കമ്പ്യൂട്ടറുകൾ, ഐപാഡുകൾ, മറ്റ് വിലയേറിയ സമ്മാനങ്ങൾ എന്നിവ സ്വന്തമാക്കാനും സാധിക്കുമെന്ന് ഷാർജ കോഓപ് സി.ഇ.ഒ മാജിദ് അൽ ജുനൈദ് പറഞ്ഞു.

ഷാർജ കോഓപ് ആയിരത്തിലധികം വ്യത്യസ്ത സ്റ്റേഷനറി ഇനങ്ങളും സ്‌കൂൾ ബാഗുകളും ഉൾപ്പെടെ, ബാക്ക്-ടു-സ്‌കൂൾ അനുബന്ധ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ (എയുഎസ്) പോലുള്ള സർവകലാശാലകളിൽ ഷാർജ കോപ്പിന് ശാഖകളുണ്ട്. രണ്ടു ലക്ഷത്തിലധികം ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ, ഓൺലൈൻ സ്റ്റോറുകളും ഷാർജ കോപ്പിനുണ്ട്.

Trending

No stories found.

Latest News

No stories found.