

ഷാർജ സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്പിന്‍റെ 'പായസം മത്സരം 2026'
ഷാർജ: ഷാർജ സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ 'പായസം മത്സരം 2026' സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ജേക്കബ് ജോർജ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ അനില ഫിലിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജസ്ലിൻ അന്ന ജോസൻ രണ്ടാം സ്ഥാനവും, സോണിയ ഡെറിക് മൂന്നാം സ്ഥാനവും നേടി. മേഴ്സി മാത്യു, അശ്വതി പ്രവീൺ എന്നിവരായിരുന്നു വിധികർത്താക്കൾ. മേഴ്സി അനിൽ, ആശാ സാം,ജാൻസി ബിജു എന്നിവർ പ്രസംഗിച്ചു.