'ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു'; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ക്യാമ്പെയ്ൻ

പുതിയ ക്യാമ്പെയ്ൻ 'ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു' എന്ന പേരിൽ
Sharjah Launches Single-Use Plastic Cut Campaign

'ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു'; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ക്യാമ്പെയ്ൻ

Updated on

ഷാർജ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഷാർജയിൽ പുതിയ ക്യാമ്പെയ്‌ന് തുടക്കമായി. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തിയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

'ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു' എന്ന പ്രമേയത്തിലാണ് ഈ ബോധവൽക്കരണവും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. നഗരത്തെ കൂടുതൽ വൃത്തിയുള്ളതും ഹരിതാഭവുമാക്കാൻ ലക്ഷ്യമിടുന്ന ഈ കാമ്പെയ്ൻ, പൊതുജനങ്ങൾക്കിടയിലും വ്യാപാരികൾക്കിടയിലും പുതിയ അവബോധം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പരിസ്ഥിതിക്കും വന്യജീവികൾക്കും സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്നും, ഈ വലിയ ലക്ഷ്യം സഫലമാക്കാൻ ഷാർജയിലെ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കാമ്പെയ്ന്റെ ഭാഗമായി വരും ദിവസങ്ങളിൽ നഗരത്തിലുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികൾ നടക്കും.

logo
Metro Vaartha
www.metrovaartha.com